കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈനികനടക്കം അഞ്ചുപേര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ സൈനികനും നാലു നാട്ടുകാരും മരിച്ചു. സായുധരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് സൈനികന്‍ മരിച്ചത്. ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ കാഴ്ചക്കാരായി നിന്ന നാട്ടുകാരാണ് മരിച്ചത്. ഝലം നദിക്കരയിലെ ഒരു വീട്ടിലാണ് സായുധര്‍ ഒളിച്ചിരുന്നത്. അവര്‍ എല്ലാ ദിശയിലേക്കും വെടിവച്ചു. നാട്ടുകാരോട് മാറിപ്പോവാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ രണ്ടുപേര്‍ കൗമാരക്കാരാണ്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. 20 സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രഹസ്യ വിവരം കിട്ടിയതനുസരിച്ചാണ് സുരക്ഷാസേന കുല്‍ഗാമിലെ ഖുദ്വാനി മേഖലയിലെത്തിയത്. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. സര്‍ജില്‍ അഹ്മദ് (25), ഫൈസല്‍ ഇലാഹി (14), ബിലാല്‍ അഹ്മദ് തന്ത്രായ് (16) എന്നിവരാണ് മരിച്ച നാട്ടുകാര്‍. സപ്പര്‍സദ ഗുണകരറാവു (24) ആണ് മരിച്ച ജവാന്‍. വീട്ടിലുണ്ടായിരുന്ന മൂന്നു സായുധരും രക്ഷപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top