കശ്മീരില്‍ അഴിച്ചുവെക്കാന്‍ മറന്ന ബെല്‍റ്റ് ബോംബ് സംസ്‌കാര ചടങ്ങിനിടെ പൊട്ടിത്തെറിച്ചു; പ്രചരിക്കുന്ന വീഡിയോ സത്യമോ?


കശ്മീര്‍: കശ്മീരില്‍ സ്വയം പൊട്ടിത്തെറിക്കാനെത്തിയ ആളുടെ സംസ്‌കാര ചടങ്ങിനിടെ അരയില്‍ കെട്ടിയ ബോംബ് പൊട്ടിത്തെറിച്ച് നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന രീതിയില്‍ വൈറലായ വീഡിയോ വ്യാജം. അരയില്‍ ബോംബ് കെട്ടിവച്ച് ചാവേറാകാനെത്തിയ ആളെ ബോംബ് പൊട്ടിക്കും മുമ്പ് പോലിസ് വധിച്ചുവെന്നും പ്രദേശത്തെ മുസ്‌ലിംകള്‍ ഇയാളെ ധീര രക്തസാക്ഷിയായി വാഴ്ത്തി സംസ്‌കാര ചടങ്ങ് നടത്തുന്നതിനിടെ അരയില്‍ നിന്ന് അഴിച്ചുവെക്കാന്‍ മറന്ന ബെല്‍റ്റ് ബോംബ് പൊട്ടി നിരവധി പേര്‍ മരിച്ചുവെന്നുമാണ് സംഘപരിവാര ഗ്രൂപ്പുകളും ഐഡികളും വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇനിയവര്‍ അല്ലാഹു അക്ബര്‍ എന്നു വിളിക്കുമോ എന്ന ചോദ്യവും പോസ്റ്റിനോടൊപ്പമുണ്ട്.

[embed]https://twitter.com/Gr8roma/status/1006598594823147523?ref_src=twsrc^tfw&ref_url=http://smhoaxslayer.com/did-they-forget-to-remove-the-explosive-belt-from-body-of-the-suicide-bomber/[/embed]
അതേ സമയം, 2012ല്‍ സിറിയയിലെ സമാല്‍ക്കയില്‍ നടന്ന സ്‌ഫോടനമാണ് കശ്മീരിലെതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. വീഡിയോയില്‍ കാണുന്ന മരണപ്പെട്ടയാള്‍ സ്‌ഫോടനം നടത്താന്‍ എത്തിയയാള്‍ ആയിരുന്നില്ല, മറിച്ച് പ്രദേശവാസിയായിരുന്നു. സംസ്‌കാര ചടങ്ങിനിടെ ബെല്‍റ്റ് ബോംബില്‍ നിന്നല്ല, മറിച്ച് സമീപത്ത് കിടന്നിരുന്ന കാറില്‍ നിന്നാണ് സ്‌ഫോടനമുണ്ടായതെന്നും അന്നത്തെ പത്ര റിപോര്‍ട്ടുകളില്‍ നിന്നും വീഡിയോകളില്‍ നിന്നും വ്യക്തമാകുന്നു. ലോസാഞ്ചലസ് ടൈംസ് ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

[embed]https://www.youtube.com/watch?v=gZ6BUYbZ96s[/embed]
നരേന്ദ്ര മോദിയുടെയും യോഗി ആദിത്യ നാഥിന്റെയും പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകളും ഐഡികളും ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ആയിരക്കണക്കിന് ഷെയറുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top