കശ്മീരിലെ യുദ്ധക്കുറ്റങ്ങള്‍: മോദിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രോസിക്യൂട്ടിങ് ഏജന്‍സി

കേപ്ടൗണ്‍: കശ്മീരില്‍ നടക്കുന്ന യുദ്ധക്കുറ്റങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കാളിത്തത്തെ കുറിച്ച് അന്വേഷിക്കുമെന്ന റിപോര്‍ട്ട് ദക്ഷിണാഫ്രിക്കയിലെ നാഷനല്‍ പ്രോസിക്യൂട്ടിങ് അതോറിറ്റി(എന്‍പിഎ) സ്ഥിരീകരിച്ചു.
ഈമാസം ജൊഹാനസ്ബര്‍ഗില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന നരേന്ദ്രമോദിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലോയേഴ്‌സ് അസോസിയേഷന്‍ (എംഎല്‍എ) എന്‍പിഎക്ക് പരാതിനല്‍കിയിരുന്നു. മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന കലാപത്തില്‍ 2000ഓളം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടിരുന്നുവെന്നും അതില്‍
മോദിക്കും പങ്കുണ്ടെന്നും ലോയേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു.
ഹിന്ദു ഫാഷിസ്റ്റ് സംഘടനയിലെ മുന്‍ അംഗമാണ് മോദിയെന്നും പരാതിയില്‍ പറയുന്നു. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോദിയെ യുഎസ് ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കാര്യവും പരാതിയില്‍ ചൂണ്ടിക്കാട്ടി. 2005ല്‍ യുഎസിലേക്കുള്ള യാത്രയ്ക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. 2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതുമൂ—ലമാണ് യുഎസ് യാത്രാവിലക്ക് എടുത്തുമാറ്റിയത്.

RELATED STORIES

Share it
Top