കശ്മീരിലെ പ്രശ്‌നം പരിഹരിക്കാന്‍ മോദിക്കേ സാധിക്കൂ:മെഹബൂബ മുഫ്തിശ്രീനഗര്‍:കശ്മീരില്‍ നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കൂവെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.മെഹ്ബൂബ മുഫ്തിയുടെ സര്‍ക്കാരിനെ പിരിച്ചുവിട്ട് കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍ ഭരണമേര്‍പ്പെടുത്തുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് മെഹബൂബ രംഗത്തെത്തിയത്.
ശക്തമായ നിര്‍ദേശം നല്‍കിയ കശ്മീരിലെ പ്രശ്‌നം പരിഹരിക്കാന്‍ മോദിക്ക് മാത്രമേ സാധിക്കൂ. അദ്ദേഹം എന്ത് തീരുമാനമെടുത്താലും ജനം അദ്ദേഹത്തെ പിന്തുണക്കുമെന്നും മെഹബൂബ പറഞ്ഞു.ജമ്മുകശ്മീരില്‍ മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും തന്റെ പിതാവ് മുഫ്തി മുഹമ്മദ് സഈദും ചേര്‍ന്നാണ് കശ്മീരില്‍ സമാധാന ശ്രമങ്ങള്‍ തുടങ്ങിയത്.ആ മൂന്ന് വര്‍ഷം വാജ്‌പേയി സര്‍ക്കാര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കിയിരുന്നു. അതിര്‍ത്തി പാതകള്‍ തുറക്കുന്നത് സംബന്ധിച്ച് പാകിസ്താനുമായി ചര്‍ച്ച നടത്തിയിരുന്നതായും അതിര്‍ത്തിയില്‍ സമാധാനമുണ്ടായിരുന്നതായും മെഹ്ബൂബ പറഞ്ഞു.
2015ല്‍ ലാഹോറില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ദൗര്‍ബല്യമല്ല കാണിക്കുന്നത്, മോദിയുടെ ധീരതയാണ്. ജനം വന്‍ പിന്തുണയോടെയാണ് മോദിയെ അധികാരത്തിലെത്തിച്ചത്. അദ്ദേഹം എന്ത് തീരുമാനിച്ചാലും രാജ്യം മുഴുവന്‍ അദ്ദേഹത്തെ പിന്തുണക്കുമെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

RELATED STORIES

Share it
Top