കശ്മീരിലെ ഏറ്റുമുട്ടല്‍: മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ഏറ്റുമുട്ടല്‍ റിപോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു സുരക്ഷാസേനയുടെ മര്‍ദനം. എന്നാല്‍, പോലിസ് ഇതുസംബന്ധിച്ച് മൗനത്തിലാണ്. ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സ്ഥലം വിടാന്‍ ചില പോലിസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായില്ല. അതോടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് കയര്‍ത്തു. വാക്തര്‍ക്കം രൂക്ഷമായതോടെ പോലിസ് മര്‍ദനം അഴിച്ചുവിടുകയായിരുന്നു. മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് ശ്രീനഗറില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടിയത്. സംഭവത്തില്‍ മൂന്നു സായുധര്‍ കൊല്ലപ്പെട്ടു.

RELATED STORIES

Share it
Top