കശ്മീരിലെ എല്ലാവരും കല്ലേറുകാരല്ലചണ്ഡീഗഡ്: കശ്മീരികളെ മുഴുവന്‍ കല്ലെറിയുന്നവരായി ചിത്രീകരിക്കുന്നതിനെതിരേ മുന്‍ ലഫ്. ജനറല്‍ ഡി എസ് ഹൂഡ. പാകിസ്താനില്‍ നിന്നുള്ള മിന്നലാക്രമണ സമയത്ത് സൈന്യത്തിന്റെ ഉത്തര മേഖലാ കമാന്‍ഡറായിരുന്നു അദ്ദേഹം. “താഴ്‌വരയിലെ എല്ലാവരും കല്ലേറുകാരല്ല. അതുപോലെ, എല്ലാവര്‍ക്കും കല്ലെറിയുന്നതിന് പണം ലഭിക്കുന്നുമില്ല’- സുരക്ഷാപ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനുള്ള വിദഗ്ധ സമിതിയായ ജ്ഞാന്‍ സേതുവിന്റെ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയര്‍ക്കിടയില്‍ നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള റിക്രൂട്ട്‌മെന്റ് അധികരിച്ചതായും അദ്ദേഹം പറഞ്ഞു. കല്ലേറു നടത്തുന്നതിനു പാകിസ്താനില്‍ നിന്നു പണം എത്തുന്നതായും എന്നാല്‍ യുവാക്കള്‍ പണം ലഭിച്ചാല്‍ മാത്രമേ കല്ലേറു നടത്തുന്നുള്ളൂ എന്നത് സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്കിടയിലുള്ള രോഷത്തിനു വിദ്യാഭ്യാസം, തൊഴിലില്ലായ്മ തുടങ്ങിയ പ്രാദേശിക കാരണങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷമാണ് ഹൂഡ വിരമിച്ചത്.

RELATED STORIES

Share it
Top