കശാപ്പ് വിരുദ്ധ വിജ്ഞാപനം :ഭേദഗതി വേണമെന്ന് ഗോവ സര്‍ക്കാര്‍പനാജി: കന്നുകാലികളെ കശാപ്പുചെയ്യാന്‍ വാങ്ങുന്നതും വില്‍ക്കുന്നതും തടയുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഗോവയിലെ ബിജെപി സര്‍ക്കാര്‍ ആവശ്യപെടും. വിജ്ഞാപനം ഗോവ ജനതയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇനിമുതല്‍ തങ്ങള്‍ പച്ചക്കറി മാത്രം കഴിക്കണമെന്നു കരുതി ജനങ്ങള്‍ പേടിച്ചിരിക്കുകയാണെന്നും ഗോവ കൃഷിവകുപ്പ് മന്ത്രി വിജയ് സര്‍ദേശായി പറഞ്ഞു. വിജഞാപനത്തില്‍ മാറ്റംവരുത്താനായി താന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനോട് ആവശ്യപെട്ടുവെന്നും സര്‍ദേശായി പറഞ്ഞു. വിജ്ഞാപനത്തില്‍ തിരുത്തലകളാവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതും. ഗോവയിലെ ഭുരിപക്ഷം ജനങ്ങളും കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനത്തിനെതിരാണ്. കേന്ദ്ര വിജ്ഞാപനം ഭേദഗതി ചെയ്യാനായി ഗോവ സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും. ഗോവയിലെ ബിജെപി സര്‍ക്കാരിനെ പിന്തുണക്കുന്ന ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ നേതാവാണ് വിജയ് സര്‍ദേശായി. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി വിജ്ഞാപനത്തിലെ ചില നിര്‍ദേശങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിട്ടുണ്ട്. വിജ്ഞാപനം സംസ്ഥാനത്ത് കര്‍ഷകരെയും ടുറിസം വ്യവസായത്തെയും പൂര്‍ണമായും തകര്‍ക്കും.സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവിജ്ഞാപനം തിരുത്താനാവശ്യപ്പെട്ടു കത്തെഴുതും. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലണമെന്ന് സ്വാധി സരസ്വതി ഗോവയില്‍ പറഞ്ഞത് പരീകര്‍ സര്‍ക്കാറിനെതിരേ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

RELATED STORIES

Share it
Top