കശാപ്പ് നിരോധനത്തിനെതിരേ ബീഫ് ഫെസ്റ്റ്കൊല്ലം: ഇന്ത്യയിലെ ജനങ്ങള്‍ അവരുടെ അടുക്കളയില്‍ എന്ത് ആഹാരം പാകം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം നരേന്ദ്രമോദിക്കും ബി ജെ പി ക്കും ആരും തീറെഴുതി കൊടുത്തിട്ടില്ലെന്നും ബീഫ് നിരോധനം നടപ്പിലാക്കി ഇന്ത്യയുടെ മതേതരത്വ മുഖത്തെ വികൃതമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി അനുവദിക്കില്ലെന്നും ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. ബീഫ് നിരോധനത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിന്നക്കട പോസ്റ്റ് ഓഫിസിന് മുന്നില്‍ ബീഫ് പാചകം ചെയ്ത് വിതരണം ചെയ്യുകയും പ്രധാനമന്ത്രിക്ക് പാഴ്‌സല്‍ അയച്ചും കൊണ്ടുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എ കെ ഹഫീസ്, എസ് വിപിന ചന്ദ്രന്‍, സൂരജ് രവി, നെടുങ്ങോലം രഘു, ആദിക്കാട് മധു, ശ്രീകുമാര്‍, എന്‍ ഉണ്ണികൃഷ്ണന്‍, സന്തോഷ് തുപ്പാശ്ശേരി, കെ ആര്‍ വി സഹജന്‍, ജി ജയപ്രകാശ്, തൃദീപ് കുമാര്‍, എം എം സഞ്ജീവ് കുമാര്‍, രാജേന്ദ്രപ്രസാദ്, ആര്‍ രമണന്‍, ആര്‍ രാജ്‌മോഹന്‍, കോതേത്ത് ഭാസുരന്‍, ബിന്ദു പള്ളിത്തോട്ടം, സുനിത നിസാര്‍, ഉദയ തുളസീധരന്‍, അരുണ്‍ കോട്ടയ്ക്കകം പങ്കെടുത്തു.

RELATED STORIES

Share it
Top