കശാപ്പ് നിരോധനം : വിജ്ഞാപനം റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യണംതിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധിച്ചുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനം റദ്ദുചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് എം എം ഹസന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കാള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി സദാശിവത്തിന് നിവേദനം നല്‍കി. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ഉത്തരവെന്നും ഇതിലൂടെ തൊഴില്‍ നഷ്ടവും സാമ്പത്തിക നഷ്ടവുമുണ്ടാവുമെന്നും സംസ്ഥാനവുമായി ആലോചിക്കാതെ ഇറക്കിയ ഉത്തരവ് ഫെഡറല്‍ സംവിധാനത്തെ ബാധിക്കുന്നതാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രസര്‍ക്കാരിനെ അറിയിക്കാമെന്ന് ഗവര്‍ണര്‍ നിവേദനസംഘത്തിന് ഉറപ്പുനല്‍കി. ഗവര്‍ണര്‍ വൈകീട്ടോടെ നിവേദനം കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന് കൈമാറി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, സെക്രട്ടറി മണക്കാട് സുരേഷ്, വക്താവ് പന്തളം സുധാകരന്‍, വി എസ് ശിവകുമാര്‍ എംഎല്‍എ എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top