കശാപ്പ് നിരോധനം: ഭരണകൂടം ജനാധിപത്യത്തെ അരുംകൊല ചെയ്യുന്നു ; ജൂണ്‍ 5ന് റെയില്‍വേ സ്റ്റേഷനുകളിലേക്ക് എസ് ഡിപിഐ മാര്‍ച്ച് നടത്തുംപാലക്കാട്: കാലി ചന്തകളില്‍ കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ജൂണ്‍ 5 ന് എസ്ഡി പിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ജങ്്്ഷന്‍ റെയില്‍വേ സ്റ്റേഷനിലേക്കും ഷൊര്‍ണ്ണൂര്‍ റെയില്‍വെ ജങ്ഷനിലേക്കും  ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. കശാപ്പ് നിരോധനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെയാണ് അരുംകൊല ചെയ്യുന്നത്. കേവലം മുപ്പത്തൊന്ന് ശതമാനം ജനങ്ങളുടെ പിന്തുണ മാത്രമുള്ള മോഡീ ഭരണകൂടം ഭൂരിപക്ഷ ഇന്ത്യന്‍ ജനതയുടെ മേല്‍ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കുകയാണ് നാഗ്പൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും തീരുമാനിക്കുന്ന അജണ്ടകളുടെ ഭാഗമാണ് കശാപ്പ് നിരോധനം. പൗരന്റെ ഭക്ഷിക്കാനുള്ള സ്വതന്ത്ര്യത്തിന്റെ മേല്‍ കൈകടത്തുക വഴി മോഡീസര്‍ക്കാര്‍ ഭരണഘടനാവകാശങ്ങളുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്. വര്‍ഷം 6552 കോടി രൂപയുടെ മാട്ടിറച്ചി കച്ചവടമാണ് കേരളത്തില്‍ മാത്രം നടക്കുന്നത്. 2.52 ലക്ഷം ടണ്‍ വില്‍പന നടക്കുന്നു. അഞ്ചു ലക്ഷം പേര്‍ ഈ രംഗത്ത് തൊഴിലെടുക്കുന്നു. ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവന മാര്‍ഗവും കൂടിയാണ് ഭരണകൂടം ഇല്ലാതാക്കുന്നത്. കന്നുകാലികളുടെ കശാപ്പ് നിരോധിച്ച കേന്ദ്ര നിയമത്തെ മറികടക്കാന്‍ കേരളാ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. പാലക്കാട് ജങ്ഷന്‍ റയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കലും ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍  മാര്‍ച്ച് സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ പെരിമ്പിലാവും ഉത്ഘാടനം ചെയ്യും.

RELATED STORIES

Share it
Top