കശാപ്പ് നിരോധനം : ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചുതൃശൂര്‍: കശാപ്പ് നിരോധനത്തിനെതിരെ ജില്ലയില്‍ വ്യാപക പ്രതിഷേധം. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. എസ്എഫ്‌ഐ തൃശൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ ബീഫും ബ്രെഡും വിളമ്പിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയാണ് ബീഫ് വിതരണം ചെയ്തത്.എഐവൈഎഫ് ജില്ലാ കമ്മിറ്റി തൃശൂര്‍ സ്പീഡ് പോസ്റ്റോഫിസിനു മുന്നില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍.സജിലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി സന്ദീപ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി പി ബാലചന്ദ്രന്‍, എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍, കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി പ്രദീപ്കുമാര്‍, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബി ജി വിഷ്ണു സംസാരിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കും ബീഫ് വിതരണം ചെയ്തു. ധനസഹായംതൃശൂര്‍: ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിനുളള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും സഹിതം സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം.

RELATED STORIES

Share it
Top