കശാപ്പ് നിരോധനം: ജൂണ്‍ 2ന് 2000 കേന്ദ്രങ്ങളില്‍ സിപിഎം ധര്‍ണതിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കശാപ്പ് നിരോധന ഉത്തരവിനെതിരേ സിപിഎമ്മിന്റെ നേതൃത്വത്തി ല്‍ ജൂണ്‍ 2ന് രണ്ടായിരത്തോളം കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പറേഷന്‍ കേന്ദ്രങ്ങളിലായിരിക്കും ധര്‍ണ. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമമാണ്. കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ട കര്‍ഷകരുടെ ജീവനോപാധിയെ തകര്‍ക്കുന്ന നടപടിയാണിതെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
'നിയമനിര്‍മാണം നടത്തണം'
തിരുവനന്തപുരം: കന്നുകാലികളുടെ കശാപ്പിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ കേരളം അംഗീകരിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ അഭിപ്രായപ്പെട്ടു. സംഘപരിവാരത്തിന്റെയും ബിജെപിയുടെയും വര്‍ഗീയ ഫാഷിസം അടുക്കളയിലേക്ക് കടക്കുന്നതിനെ കോണ്‍ഗ്രസ് സര്‍വശക്തിയും ഉപയോഗിച്ച് തടയും. പുതിയനിയമം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. കേന്ദ്ര ഉത്തരവിനെതിരേ സംസ്ഥാനം സീകരിക്കുന്ന എല്ലാ നടപടികളെയും കോണ്‍ഗ്രസ് പിന്തുണയ്ക്കും. കേന്ദ്ര ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ ഒന്നിന് രാജ്ഭവനുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തും.

കേന്ദ്രനീക്കംഅനുവദിക്കില്ലെന്ന്
കോട്ടയം: പശുവിന് മൂക്കുകയറിടുന്നപോലെ മാംസാഹാരം കഴിക്കുന്ന മനുഷ്യര്‍ക്ക് മൂക്കുകയറിടാനുള്ള കേന്ദ്രനീക്കം അനുവദിക്കില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. കശാപ്പ് നിരോധനത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണ്. നിയമം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന്  മേലുള്ള കടന്നുകയറ്റം: ചെന്നിത്തല
ആലപ്പുഴ: കന്നുകാലി കശാപ്പ് നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഈ തീരുമാനത്തിന് പിന്നില്‍ സാമ്പത്തിക, രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴ ഡിസിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  നിയമത്തെ നിര്‍വീര്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

RELATED STORIES

Share it
Top