കശാപ്പ് നിരോധനം : കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
fousiya sidheek2017-05-30T11:12:21+05:30
ആലപ്പുഴ: കന്നുകാലി കശാപ്പ് നിരോധിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടിക്കെതിരെ കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഏത് ഭക്ഷണം കഴിക്കണമെന്ന ഒരു പൗരന്റെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണ് മോദി കന്നുകാലി കശാപ്പ് നിരോധനത്തിലൂടെ നടപ്പാക്കിയതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് എം ലിജു പറഞ്ഞു. അടിയന്തിരമായി സര്‍വകക്ഷി യോഗം വിളിച്ചു കൂട്ടി ലക്ഷോപലക്ഷം സാധാരണക്കാരായ ചെറുകിട കച്ചവടക്കാര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുന്‍ ഡിസിസി പ്രസിഡന്റ് എഎഷുക്കൂര്‍, കെപിസിസി സെക്രട്ടറി കെ പി ശ്രീകുമാര്‍, ബി ബൈജു, അലക്സ് മാത്യു, കെവിമേഘനാദന്, ജിസഞ്ജീവ് ഭട്ട്, എ കെ ബേബി, സുനില്‍ ജോര്‍ജ്, എസ് ദീപു, ബി രാജലക്ഷ്മി, ആര് ബി നിജോ, ഇല്ലിക്കല്‍ കുഞ്ഞുമോന്, സിറിയക് ജേക്കബ്, എസ് പ്രഭുകുമാര്‍, ബഷീര്‍ കോയാപറമ്പില്‍, നൂര്‍ദ്ദീന്‍കോയ നേതൃത്വം നല്കി.