'കശാപ്പ് നിരോധനം: കേരളം നിയമനിര്‍മാണം നടത്തേണ്ടിവരും'തിരുവനന്തപുരം: കശാപ്പ് നിരോധന നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തില്ലെങ്കില്‍ കേരളം നിയമനിര്‍മാണം നടത്തേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കന്നുകാലി കടത്തും വില്‍പനയും കശാപ്പും വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാരത്തിന്റെ രാഷ്ട്രീയ അജണ്ട അടിച്ചേല്‍പിക്കുന്നതിന്റെ ഭാഗമായാണ് ജനങ്ങളുടെ ഭക്ഷ്യസ്വാതന്ത്രിനു മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ  കടന്നുകയറ്റം. മാംസവിപണി കൈയടക്കിവച്ച കോര്‍പറേറ്റ് സ്ഥാപനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യവും കേന്ദ്രനടപടിക്കു പിന്നിലുണ്ട്. കശാപ്പു നിയന്ത്രണം കൃഷിക്കാരെയും അറവുശാലകളെ ആശ്രയിച്ചു ജീവിക്കുന്നവരെയും ദുരിതത്തിലാക്കിയെന്നും കോടിയേരി പറഞ്ഞു. കേന്ദ്ര ഓഫിസുകളിലേക്കും മാര്‍ച്ച് സംഘടിപ്പിച്ചു.

RELATED STORIES

Share it
Top