കശാപ്പ് നിരോധനം : കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയ കലാപത്തിനു കോപ്പുകൂട്ടുന്നു- പോപുലര്‍ ഫ്രണ്ട്ഇടുക്കി: കശാപ്പ് നിരോധനം നടപ്പാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തു വ്യാപകമായി വര്‍ഗീയ കലാപം നടത്താന്‍ കോപ്പുകൂട്ടുകയാണെന്ന് പോപുലര്‍ ഫ്രണ്ട്. ഇന്ത്യയിലെ ഏക പ്രശ്‌നം മൃഗങ്ങളുടെ ഇറച്ചി ഭക്ഷിക്കുന്നതാണെന്നു വരുത്തിത്തീര്‍ക്കുന്നതിന്റെ പിന്നില്‍ വര്‍ഗീയ അജണ്ട മാത്രമാണുള്ളത്. പൗരന്‍ എന്തു ഭക്ഷിക്കണമെന്നു തീരുമാനിക്കുന്നത് അധികാരികളാവുമ്പോള്‍ ഇല്ലാതാവുന്നത് രാജ്യം നേടിയ സ്വാതന്ത്ര്യവും പൗരന്റെ അവകാശങ്ങളുമാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അഖില എന്ന പെണ്‍കുട്ടി ഹാദിയ ആയി മാറുകയും മുസ്്‌ലിമായി വര്‍ഷങ്ങള്‍ക്കു ശേഷം പത്രപ്പരസ്യം നല്‍കി വരനെ കണ്ടെത്തുകയും വിവാഹം കഴിക്കുകയും ചെയ്തിട്ടും, ആ വിവാഹം അസാധുവാണെന്നു പറയുന്ന ജഡ്ജിയുടെ മനോഗതം പൊതുസമൂഹം മനസ്സിലാക്കേണ്ടതുണ്ട്. ഈ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഈ രാജ്യത്തുള്ള അവകാശങ്ങളില്‍പ്പെട്ടതു മാത്രമേ ഹാദിയയും ചെയ്തിട്ടുള്ളൂ. എന്നിട്ടും പെണ്‍കുട്ടിക്കെതിരേ വിധി പ്രസ്താവിക്കുകയായിരുന്നു. പോകാന്‍ താല്‍പ്പര്യമില്ലാത്ത പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയ പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെ ന്നും പോപുലര്‍ ഫ്രണ്ട് വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് എം കെ ബഷീര്‍, ജില്ലാ സെക്രട്ടറി ഇസ്മായില്‍ കുട്ടി കല്ലാര്‍, അന്‍വര്‍ ഹുസൈന്‍ സംസാരിച്ചു.

RELATED STORIES

Share it
Top