കശാപ്പ് നിരോധനം:ഉത്തരവിന് ചവറ്റുകൊട്ടയിലാണ് സ്ഥാനമെന്ന് എകെ ആന്റണിന്യൂഡല്‍ഹി:രാജ്യത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചും വില്‍പന നിയന്ത്രിച്ചും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് വലിച്ചുകീറി ചവറ്റുകൊട്ടയിലെറിയണമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസ് അജണ്ടയാണെന്നും എല്ലാ നിയമങ്ങളും ലംഘിച്ചാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഒറ്റക്കെട്ടായ് പോരാടാനാണ് പ്രതിപക്ഷ പാര്‍ട്ടികലുടെ തീരുമാനം. സംസ്ഥാന തലത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും മതനിരപേക്ഷതയും ജനതാല്‍പര്യവും സംരക്ഷിക്കാന്‍ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top