കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനുള്ള വിലക്കില്‍ ഇളവ്ന്യൂഡല്‍ഹി : കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ കേന്ദ്രസര്‍ക്കാര്‍ അയവ് വരുത്തി .
പൊതുജനങ്ങളുടെ അഭിപ്രായം തേടിക്കൊണ്ട് പ്രസിദ്ധീകരിച്ച കന്നുകാലി കശാപ്പ് വിജ്ഞാപന ഭേദഗതിയുടെ കരടിലാണ് മുന്‍ വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുള്ളത്. ഈ മാസം 22 വരെ സര്‍ക്കാറുകള്‍ക്കും പൊതുജനങ്ങള്‍ക്കും വിജ്ഞാപനത്തില്‍ മാറ്റം നിര്‍ദേശിക്കാം.
ആരോഗ്യമില്ലാത്തതും പ്രായംകുറഞ്ഞതുമായ കന്നുകാലികളെ ചന്തകളില്‍ വില്‍ക്കുന്നതിന് മാത്രമായി കശാപ്പ് നിരോധനം പരിമിതപ്പെടുത്തി. സംസ്ഥാന അതിര്‍ത്തിക്ക് 25 കിലോമീറ്റര്‍ ചുറ്റളവില്‍ കാലി ചന്തകള്‍ പാടിലെന്ന വ്യവസ്ഥയും നീക്കി. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുമ്പോള്‍ വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രം വേണമെന്ന നിബന്ധനയും കരടുരേഖയില്‍ പിന്‍വലിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top