കവിത എഴുതിയ വിദ്യാര്‍ഥിനിക്ക് എതിരായ കേസ് ആപല്‍ക്കരം

കോഴിക്കോട്: പരപ്പനങ്ങാടി മലബാര്‍ കോളജിലെ മാഗസിനില്‍ കവിതയെഴുതിയ വിദ്യാര്‍ഥിനിക്കെതിരേ മതസ്പര്‍ധ വളര്‍ത്തുന്നു എന്ന പേരില്‍ കേസെടുത്തത് അത്യന്തം ആപല്‍ക്കരമാണെന്ന് വിമന്‍ ഇന്ത്യ മുവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം അഭിപ്രായപ്പെട്ടു. കഠ്‌വ സംഭവം മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചതിനാല്‍ത്തന്നെയായിരിക്കും വാക്കുകളായി അവ പ്രത്യക്ഷപ്പെട്ടത്. അക്ഷരങ്ങളെപ്പോലും ഭയപ്പെടുന്ന ഫാഷിസമാണ് അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത്. സംഘപരിവാര താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏത് അനീതിക്കും മുതിരുന്ന പോലിസ് നടപടി അവസാനിപ്പിക്കാനും ഇതിന്റെ പേരില്‍ പെണ്‍കുട്ടിക്കെതിരേ ചുമത്തിയ കേസ് പിന്‍വലിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top