കവര്‍ച്ചയ്‌ക്കെത്തിയ വീട്ടില്‍ തീയിട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കവര്‍ച്ചക്കെത്തിയ വീട്ടില്‍ തീയിട്ട കേസിലെ പ്രതി അറസ്റ്റില്‍. കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂര്‍ ആലക്കോട് അരിക്കാമല സന്തോഷ് എന്ന തുരപ്പന്‍ സന്തോഷി(46)നെയാണ് ഹൊസ്ദുര്‍ഗ് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് കാരാട്ട് വയലിലെ എന്‍ജിനിയര്‍ വേങ്ങരയില്‍ വല്‍സരാജിന്റെ വീട്ടില്‍ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടയിലാണ് പിടിയിലായത്. വല്‍സരാജിന്റെ വീട്ടില്‍ നിന്ന് രണ്ട് ലാപ്‌ടോപ്പുകളാണ് കവര്‍ച്ച ചെയ്തത്. പിന്നീട് വീട്ടിലെ കിടപ്പുമുറിയിലേക്ക് തീയിടുകയായിരുന്നു. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി കേസുണ്ടെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top