കഴുത്തു മുറിച്ച് കെട്ടിടത്തില്‍ നിന്ന് ചാടിയ യുവാവിന്റെ നില ഗുരുതരം

കാഞ്ഞങ്ങാട്: കഴുത്ത് സ്വയം മുറിച്ച ശേഷം യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്നു താഴേയ്ക്കു ചാടി. ഗുരുതരമായി പരിക്കേറ്റ അസം സ്വദേശി പ്രേമി(40)നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ പാണത്തൂരിലാണ് സംഭവം. പ്രേം വര്‍ഷങ്ങളായി പാണത്തൂരില്‍ താമസിച്ച് ചെങ്കല്‍ ക്വാറികളില്‍ ജോലി ചെയ്തുവരികയായിരുന്നു. ഏതാനും ദിവസങ്ങളായി മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചുവരികയായിരുന്നുവെന്നു കൂടെ താമസിക്കുന്ന തൊഴിലാളികള്‍ പറഞ്ഞു. അതിനാല്‍ പ്രേമിനെ സ്വദേശത്തേയ്ക്ക് തിരിച്ചയക്കാനുള്ള ഒരുക്കത്തിലായിരുന്നു.
കെട്ടിടത്തിന്റെ മുകളില്‍ കയറിയശേഷം സ്വയം കഴുത്തു മുറിക്കുകയും താഴേയ്ക്കു ചാടുകയുമായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പരിയാരത്തേയ്ക്കു മാറ്റുകയായിരുന്നു.

RELATED STORIES

Share it
Top