കഴിവുകെട്ട നേതാക്കളാണ് താടിക്കാരെ സംരക്ഷിച്ചത്: ബിജെപി എംഎല്‍എ

മുസഫര്‍നഗര്‍: കഴിവുകെട്ട നേതാക്കളാണ് താടിക്കാരെ സംരക്ഷിച്ചതെന്ന് ബിജെപി എംഎല്‍എയായ വിക്രം സെയ്‌നി. ഒരു പ്രസംഗത്തിനിടെയാണ് സെയ്‌നിയുടെ വിവാദ പ്രസ്താവന.താടി നീട്ടിവളര്‍ത്തിയവര്‍ ഇന്ത്യ വിടുന്നത് കുറെ കഴിവുകെട്ട നേതാക്കള്‍ തടഞ്ഞു. താടിവെച്ചവര്‍ നമ്മുടെ സ്വത്തും ഭൂമിയും എല്ലാം കൈക്കലാക്കി. അതെല്ലാം നമ്മുടേതായിരുന്നു-എന്നിങ്ങനെയായിരുന്നു സെയ്‌നിയുടെ പ്രസ്താവന.
താന്‍ ഒരു ഉറച്ച ഹിന്ദുവാണ്. ഹിന്ദുത്വം എന്നത് തന്റെ വ്യക്തിത്വം ആണ്. ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കള്‍ക്കുവേണ്ടി മാത്രമുള്ളതാണ് ഇന്ത്യയെന്നും സെയ്‌നി പറഞ്ഞു.പ്രസ്താവ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുകയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തതോടെ സെയ്‌നി നിലപാട് മാറ്റി.
പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രം കാണിച്ച് തന്നെ മനപൂര്‍വം അവഹേളിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നാണ് സെയ്‌നിയുടെ വിശദീകരണം. വിഭജനസമയത്തെ ഒരു കാര്യങ്ങളും താന്‍ പറഞ്ഞിട്ടില്ലെന്നും സെയ്‌നി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top