കഴിഞ്ഞ വര്‍ഷത്തെ റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 4035

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ 4035 മരണമുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് റോഡപകടങ്ങള്‍ കുറവുവന്നതായി സംസ്ഥാന പോലിസ് അവകാശപ്പെട്ടു. 2016ല്‍ റോഡപകടങ്ങളില്‍ 4287 മരണങ്ങളാണുണ്ടായത്. 2016ല്‍ 39420 റോഡപകടങ്ങള്‍ ഉണ്ടായപ്പോള്‍ 2017ല്‍ 38462 ആയി ചുരുങ്ങി. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 2016ല്‍ 30100 എന്നതില്‍ നിന്ന് 29471 ആയും പരിക്കേറ്റവരുടെ എണ്ണം 14008ല്‍ നിന്ന് 12840 ആയും കുറഞ്ഞു. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, ആലപ്പുഴ, എറണാകുളം റൂറല്‍, ഇടുക്കി, തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍, മലപ്പുറം, കോഴിക്കോട് റൂറല്‍, വയനാട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് 2016നെ അപേക്ഷിച്ച് മരണസംഖ്യയില്‍ കുറവുവന്നത്. തിരുവനന്തപുരം സിറ്റി, കൊല്ലം റൂറല്‍, പത്തനംതിട്ട, എറണാകുളം സിറ്റി, എറണാകുളം റൂറല്‍, ഇടുക്കി, തൃശൂര്‍ റൂറല്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് സിറ്റി എന്നീ ജില്ലകളില്‍ ആകെ വാഹനാപകടങ്ങളുടെ എണ്ണത്തിലും കുറവുണ്ടായി. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണത്തില്‍ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം സിറ്റി, തൃശൂര്‍ റൂറല്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കുറവ് വന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍ റോഡ് അപകടങ്ങളുടെ എണ്ണത്തില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. രാജ്യത്തെ റോഡപകടങ്ങളില്‍ 8.2 ശതമാനം കേരളത്തിലാണ് നടക്കുന്നത്. റോഡപകടങ്ങളുണ്ടായ 50 നഗരങ്ങളുടെ പട്ടികയില്‍ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍ ഇടംപിടിച്ചു.

RELATED STORIES

Share it
Top