കഴിഞ്ഞ ബജറ്റില്‍ ജില്ലക്കായി പ്രഖ്യാപിച്ച 600 കോടിയുടെ പദ്ധതികള്‍ എങ്ങുമെത്തിയില്ല

കഴിഞ്ഞ ബജറ്റില്‍ ജില്ലക്കായി പ്രഖ്യാപിച്ച 600 കോടിയുടെ പദ്ധതികള്‍ എങ്ങുമെത്തിയില്ലകാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ പുതിയ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് അവതരിപ്പിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ 600 കോടി രൂപയുടെ പദ്ധതികള്‍ ഇപ്പോഴും കടലാസില്‍. ഇന്‍ഫ്രാസ്്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി)യില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കു മെന്ന് പറഞ്ഞ മലയോര-തീരദേശ ഹൈവേയുടെ പ്രോജക്ട് റിപോര്‍ട്ട് പോലും തയ്യാറായിട്ടില്ല. കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അലാമിപ്പള്ളിയില്‍ നിന്നും നോര്‍ത്ത് കോട്ടച്ചേരി വരെ 200 കോടി രൂപ ചെലവില്‍ മേല്‍പാലം നിര്‍മിക്കുമെന്ന് ബജറ്റിലുണ്ടായിരുന്നു. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും എങ്ങുമെത്തിയില്ല. 20 കോടി രൂപ ചെലവില്‍ നിര്‍മിക്കുമെന്ന് പറഞ്ഞ വെള്ളരിക്കുണ്ട് സിവില്‍ സ്്‌റ്റേഷന്‍ നിര്‍മാണവും എവിടെയും എത്തിയില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കുള്ള ശുദ്ധജല പദ്ധതി, നീലേശ്വരം കിളയാളം റോഡ്്, നീലേശ്വരം സ്‌റ്റേഡിയം തുടങ്ങിയ ഒരു പദ്ധതിയും നടപിലായില്ല. ജില്ലയിലെ എല്ലാ മണ്ഡലങ്ങള്‍ക്കും ബജറ്റില്‍ നീക്കി വച്ച തുകയും പദ്ധതികളും വെളിച്ചം കണ്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച പല പദ്ധതികളും ഇപ്പോള്‍ പാതിവഴിയിലാണ്. കാസര്‍കോട് മെഡിക്കല്‍ കോളജ്, അജാനൂര്‍ തുറുമുഖം എന്നിവയുടെ പണിയാണ് പാതിവഴിയിലുള്ളത്. കിഫ്്ബി എന്ന പേരില്‍ ഫണ്ട് നീക്കി വച്ച് സംസ്ഥാനത്ത് 15,000 കോടി രൂപയുടെ പദ്ധതിയാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത്. ഇതില്‍ ഉള്‍ പെടുത്തിയാണ് ജില്ലയിലെ എല്ലാ പദ്ധതികളും ഉണ്ടായിരുന്നത്. എന്നാല്‍ കിഫ്ബിയിലെ പദ്ധതികള്‍ ഒന്നും നടപ്പിലാക്കാന്‍ കഴിയാത്തത് ജില്ലയിലെ ബജറ്റ് പ്രഖ്യാപനത്തെ ബാധിച്ചു. വെറും പ്രഖ്യാപനങ്ങളായി കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് മാറുകയായിരുന്നു.

RELATED STORIES

Share it
Top