കഴക്കൂട്ടത്ത് സ്ഥലമെടുപ്പ് നടപടികള്‍ നടന്നു

കഴക്കൂട്ടം: ദേശീപാത വികസനവുമായി ബന്ധപ്പെട്ട് കഴക്കൂട്ടത്തെ സ്ഥലമെടുപ്പ് നടപടികള്‍ ഇന്നലെ സമാധാനപരമായി നടന്നു. റോഡിന്റെ സെന്‍ട്രല്‍ ലൈന്‍ മാര്‍ക്ക് ചെയ്യുന്ന ജോലിയാണ് നടന്നത്. ബുധനാഴ്ചയോടെ മാര്‍ക്ക് ചെയ്ത സ്ഥലത്തിന്റെ ഇരുവശത്ത് നിന്നും 22.5 മീറ്റര്‍ സ്ഥലം ഏറ്റെടുത്ത് അളന്ന് കല്ലിടും. മേല്‍പ്പാലം നിര്‍മാണം നടക്കുന്ന ടെക്‌നോപാര്‍ക്ക് മുതല്‍ രണ്ടാമത്തെ പെട്രോള്‍ പമ്പുവരെയാണ് തല്‍ക്കാലം അളന്ന് കല്ലിടുന്നത്. കഴക്കൂട്ടം മുക്കോല ബൈപാസ് നിര്‍മാണത്തോടൊപ്പം മേല്‍പ്പാലവും കൂടി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ധ്രുതഗതിയില്‍ സ്ഥലമെടുപ്പ് നടപടികള്‍ നടക്കുന്നത്. നാല് ദിവസം മുമ്പ് അളവ് ജോലികള്‍ ആരംഭിച്ചപ്പോള്‍ ചെറിയ തര്‍ക്കത്തെ തുടര്‍ന്ന് അന്ന് സ്ഥലമെടുപ്പ് നടപടികള്‍ നിര്‍ത്തി വച്ചിരുന്നു.
ഈ പശ്ചാത്തലത്തില്‍ കഴക്കൂട്ടം എസി അനില്‍കുമാറിന്റെയും എസ്എച്ച്ഒ എസ് അജയകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം കഴക്കൂട്ടത്ത് ക്യാംപ് ചെയ്തിരുന്നു. നാഷനല്‍ ഹൈവേ ചീഫ് എന്‍ജീനിയര്‍, ഡെപ്യൂട്ടി കലക്ടര്‍, നാഷനല്‍ ഹൈവേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥലമെടുപ്പ് നടപടികള്‍.

RELATED STORIES

Share it
Top