കഴക്കൂട്ടം ജമാഅത്ത് നടത്തുന്ന സമരങ്ങളെ സര്‍ക്കാര്‍ അവഗണിക്കരുതെന്ന്

കഴക്കൂട്ടം: ആരാധനാലയങ്ങള്‍ ശാന്തിയുടെ ഗേഹങ്ങളാണെന്നും കഴിഞ്ഞ എട്ട് വര്‍ഷമായി കഴക്കൂട്ടം ജമാഅത്ത് നടത്തി വരുന്ന സമര നിയമപോരാട്ടങ്ങളെ സര്‍ക്കാര്‍ അവഗണിക്കരുതെന്നും ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി. കഴക്കൂട്ടം പള്ളിക്ക് മുന്നിലെ മഖാമും അനുബന്ധ കെട്ടിടങ്ങളും ദേശിയ പാതാ വികസനത്തിന്റെ പേരില്‍ പൊളിച്ച് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കഴക്കൂട്ടം മുസ്്്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ പള്ളിക്ക് മുന്നില്‍ നടന്ന് വരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട്  സമരപന്തലിലെത്തിയതായിരുന്നു കടയ്ക്കല്‍.
മുന്‍ ജില്ലാ കലക്ടര്‍ ബിജു പ്രഭാകരന്റെ അന്വേഷണത്തില്‍ അലൈന്‍മെന്റില്‍ വന്ന പോരായ്മകള്‍ കണ്ടെത്തുകയും ഗവണ്‍മെന്റ് ചീഫ് സെക്രട്ടറിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതുമാണ്. 2017 ലെ അലൈന്‍മെന്റില്‍ മഖാമും അനുബന്ധ പ്രദേശങ്ങളും ഒഴിവാക്കിയിരുന്നു. ഇത് അട്ടിമറിച്ച് കൊണ്ടാണ് പുതിയ അലൈന്‍മെന്റ് വന്നിട്ടുള്ളത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മഖാമും അനുബന്ധ പ്രദേശങ്ങളും ഒഴിവാക്കണമെന്നും പുതിയ തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് കെ എച്ച് മുഹമ്മദ് മൗലവി സെക്രട്ടറി എസ് എച്ച് ത്വാഹിര്‍ മൗലവി പുലിപ്പാറ സുലൈമാന്‍ മൗലവി, കരമനമാഹന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top