കള്ള സന്യാസിമാരെ തൂക്കിലേറ്റണം: ബാബാ രാംദേവ്
കോട്ട (രാജസ്ഥാന്‍): നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്യുന്ന ആള്‍ദൈവങ്ങളെ തൂക്കിലേറ്റണമെന്നു യോഗാഭ്യാസി ബാബാ രാംദേവ്. ഇത്തരക്കാരെ ജയിലില്‍ അടച്ചാല്‍ മാത്രം പോര, അവരെ തൂക്കിലേറ്റുകത്തന്നെ ചെയ്യണമെന്ന് രാംദേവ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ വിരുദ്ധ പ്രവൃത്തികള്‍ ചെയ്യുന്ന  ആള്‍ദൈവങ്ങളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. എല്ലാ ജോലിക്കും അതിന്റേതായ പെരുമാറ്റച്ചട്ടങ്ങളും പരിമിതികളുണ്ട്. സന്യാസിമാര്‍ക്കും അതു ബാധകമാണ്. കാവിവേഷം ധരിച്ചതുകൊണ്ടു മാത്രം ഒരാളും മതനേതാവാകില്ല. പെരുമാറ്റരീതി വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനുയായിയെ പീഡിപ്പിച്ച സംഭവത്തില്‍ വിവാദ ഗുരു ദാതി മഹാരാജിനെതിരെ ബലാത്സംഗവും വഞ്ചനയുമുള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത സാഹചര്യത്തിലായിരുന്നു ബാബാ രാംദേവിന്റെ പ്രതികരണം.

RELATED STORIES

Share it
Top