കള്ളു ഷാപ്പ് മാറ്റിസ്ഥാപിച്ചതിനെതിരേ പ്രതിഷേധം വ്യാപകം

പട്ടാമ്പി: നഗരസഭയിലെ പറക്കാട് കോളനിപ്പടി പ്രദേശത്തേക്ക് കള്ള് ഷാപ്പ് മാറ്റി സ്ഥാപിച്ച നടപടിക്കെതിരേ പ്രതിഷേധം വ്യാപകമായി. പറക്കാട് സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ള് ഷാപ്പാണ് പ്രദേശവാസികളുടെ എതിര്‍ വകവെയ്ക്കാതെ ജനവാസ മേഖലയിലേക്ക് മാറ്റി സ്ഥാപിച്ചത്. പറക്കാട് അങ്കണവാടിയുടെ തൊട്ടടുത്താണ് കള്ള് ഷാപ്പ്. നിയമങ്ങള്‍ ലംഘിച്ച് തുടങ്ങിയ കള്ള് ഷാപ്പ് അടച്ചുപൂട്ടണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ കള്ള് ഷാപ്പിലേക്ക് മാര്‍ച്ച് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം മുഹമ്മദാലി ഉദ്്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ബള്‍ക്കീസ് അധ്യക്ഷത വഹിച്ചു.നഗരസഭാ കൗണ്‍സിലര്‍മാരായ എ കെ അക്ബര്‍,സി എ റാസി, യുഡിഎഫ് ചെയര്‍മാന്‍ കെ ആര്‍ നാരായണസ്വാമി, പി ഷുക്കൂര്‍, കെ ഹനീഫ സംസാരിച്ചു.

RELATED STORIES

Share it
Top