കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ ഓപ്പറേഷന്‍ ക്ലീന്‍ മണിന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നികുതിദായകരെ സഹായിക്കുക, നികുതി വെട്ടിപ്പുകാരെ കണ്ടെത്തി അവര്‍ വെട്ടിച്ച തുകയുള്‍പ്പെടെ പ്രസിദ്ധീകരിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ ഓപ്പറേഷന്‍ ക്ലീന്‍ മണി എന്ന പേരില്‍ പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനകളുടെയും റെയ്ഡുകളുടെയും വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. റെയ്ഡില്‍ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തുന്നവരെ കുറ്റത്തിന്റെ തോതനുസരിച്ച് റാങ്കു ചെയ്യും. നോട്ട് അസാധുവാക്കല്‍ നടപടിക്കുശേഷം നികുതി അടയ്ക്കുന്നവരുടെ എണ്ണം കാര്യമായി വര്‍ധിച്ചുവെന്ന്  ജയ്റ്റ്‌ലി പറഞ്ഞു. 91 ലക്ഷത്തോളം പുതിയ നികുതിദായകര്‍ ഇക്കാലത്തുണ്ടായി എന്ന് അദ്ദേഹം പറഞ്ഞു.
സത്യസന്ധരായ നികുതിദായകര്‍ക്ക് ഏറെ സഹായകരമായിരിക്കും  ഓപ്പറേഷന്‍ ക്ലീന്‍ മണി വെബ്‌സൈറ്റെന്ന് ജയ്റ്റ്‌ലി പറഞ്ഞു. അതേസമയം അനുവദനീയമായതിലും കൂടുതല്‍ തുക കൈയില്‍ സൂക്ഷിക്കുന്നതും, നികുതി വെട്ടിക്കുന്നതും ഇനിമുതല്‍ ഒട്ടും സുരക്ഷിതമായിരിക്കില്ലെന്നും ധനമ്ര്രന്തി അറിയിച്ചു. പണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ആളുകള്‍ക്ക് ചില ആശങ്കകളുണ്ടെന്നും അത് അകറ്റി കൃത്യമായ നികുതി ഇടപാടുകള്‍ക്ക് സഹായിക്കാനുമാണ് പുതിയ വെബ്‌സൈറ്റ് തുടങ്ങിയതെന്നും ജയ്റ്റ്‌ലി പറഞ്ഞു.

RELATED STORIES

Share it
Top