കള്ളപ്പണം വെളുപ്പിച്ച കേസ് : വിജയ് മല്യക്കും മറ്റുമെതിരേ ആദ്യ കുറ്റപത്രംമുംബൈ: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ മദ്യരാജാവ് വിജയ് മല്യക്കും മറ്റുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമത്തിലെ വിവിധ വകുപ്പുകളനുസരിച്ചാണ് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ 9,600 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. നിയമവിരുദ്ധമായി 400 കോടി രൂപ വിദേശത്ത് കടത്തിയതിന്റെ വിശദാംശങ്ങള്‍ കുറ്റപത്രത്തിലുണ്ട്.കേസില്‍ കെഎഫ്എ, ഐഡിബിഐ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കുവെളിപ്പെടുത്തുന്ന രേഖകളും മൊഴികളും കുറ്റപത്രത്തിലുണ്ട്. കിങ് ഫിഷര്‍ എയര്‍ലൈന്‍സും ഐഡിബിഐ ബാങ്ക് ഉദ്യോഗസ്ഥരും കുറ്റകരമായ ഗൂഢാലോചന നടത്തി 860.92 കോടി  രൂപ കൈക്കലാക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top