കള്ളപ്പണം വെളുപ്പിക്കല്‍ : ഡല്‍ഹി വ്യവസായി അറസ്റ്റില്‍ന്യൂഡല്‍ഹി: അഭിഭാഷകന്‍ രോഹിത് ടാന്‍ഡ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹിയിലെ വ്യവസായി യോഗേഷ് മിത്തലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. നോട്ടു നിരോധനഘട്ടത്തില്‍ 51 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. കേസില്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് മാനേജരും മറ്റൊരാളും ഉള്‍പ്പെട്ടിട്ടുണ്ട്. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി മിത്തലിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി മെയ് 30ന് മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെയും മിത്തലിന്റെയും വസതികളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഈ കേസില്‍ നാലാമത്തെ അറസ്റ്റാണ് മിത്തലിന്റേത്. രോഹിത് ടാന്‍ഡന്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് മാനേജര്‍ ആശിഷ് കുമാര്‍, എന്‍ട്രി ഓപറേറ്റര്‍ ആര്‍ കെ ഗോയല്‍ എന്നിവരെ ഇഡി മുമ്പേ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top