കള്ളനോട്ട് കേസ്: ജാമ്യാപേക്ഷ തള്ളി

കള്ളനോട്ട് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി സൂര്യ ശശികുമാറും സഹോദരി ശ്രുതിയും സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇടുക്കിയിലെ വണ്ടന്‍മേട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സൂര്യയും ശ്രുതിയും അഞ്ചും ആറും പ്രതികളാണ്. ഒന്നാം പ്രതിയില്‍ നിന്ന് 200 രൂപയുടെ 996 നോട്ടുകളും രണ്ടാം പ്രതിയില്‍ നിന്ന് 200 രൂപയുടെ 55 നോട്ടുകളുമാണ് പിടിച്ചെടുത്തത്.

RELATED STORIES

Share it
Top