കള്ളനോട്ട് കേസില്‍ പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി: കള്ളനോട്ടുകള്‍ പിടികൂടിയ കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്റില്‍ കഴിയുന്ന ആതൃശ്ശേരി കുറ്റിപ്പാല പൈക്കോടന്‍ നൗഫല്‍ (27)ന്റെ അപേക്ഷ പരിഗണിച്ച മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സുരേഷ് കുമാര്‍പോള്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.
വിതരണത്തിനെത്തിച്ച കള്ളനോട്ടുകള്‍ മഞ്ചേരി ചെങ്ങണ ബൈപാസിനു സമീപത്തുനിന്നു പിടികൂടിയ കേസിലെ പത്താം പ്രതിയാണ് നൗഫല്‍. 2017 സപ്തംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം.
രണ്ടായിരം  രൂപയുടെ 295 വ്യാജ കറന്‍സികളാണ് സംഭവത്തില്‍ പോലിസ് പിടികൂടിയിരുന്നത്. പൊന്നാനിയിലെ വാടക വീട്ടില്‍വച്ച് വ്യാജ കറന്‍സികള്‍ നിര്‍മിച്ചുവെന്നാണ് പത്താം പ്രതിക്കെതിരെയുള്ള കേസ്.

RELATED STORIES

Share it
Top