കള്ളനോട്ടു കേസ് ; യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പോലിസ്

കൊച്ചി: സീരിയല്‍ നടിയടക്കം പ്രതിയായ കള്ളനോട്ട് കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ(യുഎപിഎ)ത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പോലിസ് ഹൈക്കോടതിയെ അറിയിച്ചു. ഇടുക്കി വണ്ടന്‍മേട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂലൈ 3ന് അറസ്റ്റിലായ സീരിയല്‍ താരം സൂര്യ ശശികുമാറും സഹോദരി ശ്രുതി ശശികുമാറും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോഴാണ് പോലിസ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവാരം പരിശോധിക്കാനായി കള്ളനോട്ടുകള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണെന്നും രാജ്യസുരക്ഷയ്ക്കു വെല്ലുവിളിയാവുന്ന രീതിയിലുള്ള നോട്ടുകളാണ് അവയെങ്കി ല്‍ യുഎപിഎ ചുമത്തുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോടതി കേസ് വിധി പറയാന്‍ മാറ്റി.

RELATED STORIES

Share it
Top