കള്ളനോട്ടുകളുമായി ദമ്പതികള്‍ അറസ്റ്റില്‍വണ്ടിപ്പെരിയാര്‍: അഞ്ഞൂറു രൂപയുടെ കള്ളനോട്ടുകളുമായി ദമ്പതികള്‍ അറസ്റ്റില്‍. പ്രതികളില്‍ നിന്നു രണ്ടിടത്തുനിന്നായി 4,44,500 രൂപയുടെ 500 രൂപ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. നെടുങ്കണ്ടം തുണ്ടിയില്‍ വീട്ടില്‍ ജോജോ ജോസഫ് (30), ഭാര്യ  അനുപമ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയിലാണ് പോലിസ് വാഹന പരിശോധനയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍  നിന്നും പുതിയ അഞ്ഞൂറു രൂപയുടെ 77 കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിക്കുന്ന വൈറ്റിലയിലെ ഫഌറ്റില്‍ നടത്തിയ പരിശോധനയില്‍  4 ലക്ഷത്തി ഏഴായിരം രൂപയുടെ കള്ളനോട്ടുകളാണ് പോലിസ് കണ്ടെടുത്തത്.കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്ന അന്തര്‍ സംസ്ഥാന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പോലിസ് നല്‍കുന്ന സൂചന. ഇടുക്കി ജില്ലാ പോലിസ് മേധാവി ബി വേണുഗോപാല്‍, എന്‍ഐഎ, ഐബി തുടങ്ങിയവയുടെ ഉന്നതതല ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യംചെയ്തു.

RELATED STORIES

Share it
Top