കള്ളക്കഥയുണ്ടാക്കി കലാപത്തിന് ശ്രമിക്കുന്നവരെ പിടികൂടണം: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റുമായ പി എ ജബ്ബാര്‍ ഹാജി ഡിജിപിക്ക് പരാതി നല്‍കി.
ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ വ്യാജ പ്രസ്താവന കെട്ടിച്ചമച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനും വര്‍ഗീയ സംഘ ര്‍ഷമുണ്ടാക്കുന്നതിനും സമൂഹ മാധ്യമങ്ങളി ല്‍ ശ്രമം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു. ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി പി കെ കുഞ്ഞാലിക്കുട്ടി എംപി ടെലിഫോണി ല്‍ സംസാരിക്കുകയും കുറ്റക്കാരെ നിയമത്തിന് മുമ്പി ല്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് ക്ഷേത്രങ്ങളിലെ പ്രഭാതഗീതത്തിനെതിരേ ഹൈദരലി തങ്ങളുടെ ചിത്രമുള്‍പ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം വ്യാപകമായത്. വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ഉദ്ദേശ്യം വച്ചുള്ള പ്രചാരണം തടയണമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് ജില്ലാ പോലിസ് മേധാവിക്കും മലപ്പുറം ഡിവൈഎസ്പിക്കും കൈമാറി.

RELATED STORIES

Share it
Top