കള്ളക്കടത്ത് കേസ്: ബാങ്ക് അക്കൗണ്ട് തുറന്നു നല്‍കാമെന്ന് സിബിഐ കോടതി

തിരുവനന്തപുരം: സിബിഐ മരവിപ്പിച്ച തന്റെ 11 ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുതരണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ബിഷു ശെയ്ഖ് തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. സിബിഐയുടെ പ്രവൃത്തി മൂലം തന്റെ കൊല്‍ക്കത്തയിലെയും ബംഗ്ലാദേശിലെയും ബിസിനസ് സാമ്രാജ്യം സ്തംഭിച്ചതായി ബിഷു ഹരജിയില്‍ ആരോപിച്ചു.  ജനുവരി 30ന് വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദിലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് കമാന്‍ഡന്റ് പത്തനംതിട്ട സ്വദേശി മാത്യുവിനെ അരക്കോടി രൂപയുടെ ഹവാല പണവുമായി സിബിഐ അറസ്റ്റ് ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ബിഷു ശെയ്ഖ്. ഇന്ത്യ, ബംഗ്ലാദേശ് അതിര്‍ത്തി വഴി മയക്കുമരുന്ന്, സ്വര്‍ണം, ആയുധം, കറന്‍സി, മനുഷ്യക്കടത്ത് എന്നിവ നടത്തുന്നതിന് ഒത്താശ ചെയ്തു കൊടുത്തതിനു ബിഷു നല്‍കിയ പാരിതോഷികമാണ് അരക്കോടി രൂപയെന്നാണു സിബിഐ കേസ്.    മാനുഷിക പരിഗണന വച്ച് ഏതെങ്കിലും രണ്ട് അക്കൗണ്ടുകള്‍ തുറന്നുതരാമെന്ന് സിബിഐ ജഡ്ജി ജെ നാസര്‍ വ്യക്തമാക്കി. ഹരജി ശനിയാഴ്ച പരിഗണിക്കും.

RELATED STORIES

Share it
Top