കളിയും കാര്യവുമായി 'തറവാട്' സമ്മര്‍ഫെസ്റ്റ്റിയാദ്: വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് കുടുംബ കൂട്ടായ്മയായ 'തറവാട്' കളിവീട്ടില്‍ വേനലവധി ആഘോഷം സംഘടിപ്പിച്ചു. കാരണവര്‍ വി പി ശശി ഉദ്ഘാടനം ചെയ്തു. വൈവിധ്യമാര്‍ന്ന കളികളും രുചിയൂറും നാടന്‍ വിഭവങ്ങളുടെ തട്ടുകടകളും മറ്റുമായി 'കാര്‍ണിവല്‍' മുഖ്യ ആകര്‍ഷണമായി. ഫുട്‌ബോള്‍ ഷൂട്ടൗട്ടില്‍ കെ സി രാജേഷ്, പ്രസീത സോമശേഖര്‍ വിജയികളായി. ജീവിത വിജയമെന്ന വിഷയത്തില്‍ ഡോ. കെ ആര്‍ ജയചന്ദ്രന്‍ കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചു. ത്യാഗരാജന്‍, സോമശേഖര്‍, സോണി, ഗോപകുമാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top