കളിത്തട്ടുംപാറയിലെ ക്രഷര്‍ യൂനിറ്റിന് അനുമതി നിഷേധിച്ചു

ഇരിട്ടി: അയ്യംകുന്ന് ഗ്രാമപ്പഞ്ചായത്തിലെ കളിത്തട്ടുംപാറയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ക്രഷര്‍ യൂനിറ്റുമായി ബന്ധപ്പെട്ട പ്രാരംഭപ്രവൃത്തികള്‍ക്ക് പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിച്ചു. ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗമാണ് അനുമതി നല്‍കേണ്ടെന്നു തീരുമാനിച്ചത്.
നിലവില്‍ പഞ്ചായത്തില്‍ നാല് വന്‍കിട ക്രഷര്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം മേഖലയില്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. പുതിയ ക്രഷര്‍കൂടി തുടങ്ങിയാല്‍ ആഘാതം കടുത്തതായിരിക്കും. ജനങ്ങള്‍ മേഖലയില്‍നിന്ന് കുടിയൊഴിയേണ്ടി വരും.
കളിത്തട്ടുംപാറയില്‍ ക്രഷര്‍ യൂനിറ്റ് സ്ഥാപിക്കാനുള്ള ശ്രമം തടയണമെന്നും അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രൂപീകരിച്ച സംരക്ഷണ സമിതി പഞ്ചായത്തിന് നിവേദനം നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് ക്രഷര്‍ യൂനിറ്റിന് അനുമതി നിഷേധിച്ചത്.

RELATED STORIES

Share it
Top