കളവു കേസിലെ പ്രതികള്‍ പോലിസിനെ ആക്രമിച്ചു പരിക്കേല്‍പിച്ചു

താമരശ്ശേരി: കളവു കേസില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ പോലിസിനെ അക്രമിച്ചു പരിക്കേല്‍പിച്ചു. തിരുവമ്പാടി പോലിസ് സ്റ്റേഷനില്‍ ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. അക്രമത്തില്‍ പരിക്കേറ്റ എസ്‌ഐ സനല്‍ കുമാര്‍, സിപിഒ അനീഷ് എന്നിവരെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 29 നു ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതികളായ ലിന്റോ രമേശ്, ബര്‍ണിഷ് മാത്യു എന്നിവരെ അറസ്റ്റ്‌ചെയ്തു സ്റ്റേഷനില്‍ എത്തിച്ചിരുന്നു.
സംഭവ സമയം കാണാതായ യുവാവിനെ കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഇയാളുമായി ഇവര്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും അക്രമിക്കുകയുംചെയ്തു. ഇത് തടയാന്‍ ശ്രമിച്ച സിപിഒ അനീഷിനെ ലിന്റോ രമേശ് കസേരകൊണ്ട് അടിച്ചു വീഴ്ത്തി. ബഹളം കേട്ടു എസ്‌ഐ മുറിയില്‍ നിന്നു പുറത്തിറങ്ങുന്നതിനിടയില്‍ ബര്‍ണിഷ് മാത്യു ചവിട്ടി വീഴ്ത്തുകയും അടിക്കുകയും ചെയ്തു. ഇതിനിടയില്‍ ഇവര്‍ സിസിടിവി കാമറയില്‍ സംഭവം പതിഞ്ഞത് മനസ്സിലാക്കിയ പ്രതികള്‍ ഇവ നശിപ്പിക്കുകയും ചെയ്തു. പിടിച്ചു മാറ്റാന്‍ ചെന്ന പോലിസുകാര്‍ക്കും ഇവരുടെ അക്രമത്തിനിരയായി.

RELATED STORIES

Share it
Top