കളരി ഗുരുക്കന്‍മാര്‍ക്ക് ആദരം ഇന്ന്

താമരശ്ശേരി: കളരി പരിശീലന രംഗത്ത് ആറ് പതിറ്റാണ്ട് പിന്നിട്ട കോയട്ടി ഹാജി ഗുരുക്കള്‍ക്കും സീതി ഹാജി ഗുരുക്കള്‍ക്കും ഇന്ന് പുള്ളാവൂരില്‍ ജനകീയ ആദരം നല്‍കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍  അറിയിച്ചു.
ചെലവൂര്‍ ചൂരക്കൊടി കളരി സംഘത്തിന്റെ സി എം മാമു ഗുരുക്കളില്‍ നിന്നും കളരി പരിശീലനം പൂര്‍ത്തിയാക്കിയ ഇരുവരും പിന്നീട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ചൂരക്കൊടി കളരി സംഘം എന്ന പേരില്‍ കളരി പരിശീലനം ആരംഭിക്കുകയായിരുന്നു.
കൊടുവള്ളി, പുള്ളാവൂര്‍, പന്നൂര്‍, പതിമംഗലം എന്നിവിടങ്ങളിലാണ് ചൂരക്കൊടി കളറി സംഘം എന്ന പേരില്‍ ഇപ്പോള്‍ കളരി പരിശീലനം നടക്കുന്നത്.
രാവിലെ 9 മണി മുതല്‍ 12 വരെ പുള്ളാവൂരില്‍ സൗജന്യ യൂനാനി-ആയുര്‍വേദ മെഡിക്കല്‍ ക്യാംപും മരുന്ന് വിതരണവും നടക്കും. രാത്രി ഏഴിന് നടക്കുന്ന പൊതുസമ്മേളനം അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ പ്രഥ്വിരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളരിപയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എ മൂസ ഹാജി അധ്യക്ഷത വഹിക്കും.

RELATED STORIES

Share it
Top