കല്‍ബുര്‍ഗിയുടെ കുടുംബംസുപ്രിംകോടതിയെ സമീപിച്ചു

ദര്‍വാദ്: ഡോ. എം എം കല്‍ബുര്‍ഗിയുടെ കൊലപാതകം അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള സമിതി രൂപീകരിക്കണമെന്ന്് ആവശ്യപ്പെട്ടു അദ്ദേഹത്തിന്റെ കുടുംബം സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ എഡിജിപി റാങ്കിലുള്ള ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തണമെന്നാണ് കുടുബത്തിന്റെ  ആവശ്യം. നിലവിലെ അന്വേഷണം കാലതാമസമെടുക്കുന്നതല്ലാതെ ലക്ഷ്യത്തിലെത്തുന്നില്ല എന്നും കുടുംബം പരാതിപെട്ടു. ഹര്‍ജി ഈമാസം 10 ന് പരിഗണിക്കും. 2015 ആഗസ്റ്റ് 30 നാണ്കല്‍ബുര്‍ഗിയെ വെടിവച്ചുകൊന്നത്. സംഭവത്തെക്കുറിച്ച് സിഐഡി അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കൊലപാതകികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

RELATED STORIES

Share it
Top