കല്‍പ്പറ്റ ബൈപാസില്‍ വന്‍ കുഴി രൂപപ്പെട്ടു

കല്‍പ്പറ്റ: ബൈപാസില്‍ മൈലാടിപ്പാറയ്ക്കു സമീപം വന്‍ കുഴി രൂപപ്പെട്ടു. ഇന്നലെ രാവിലെ പത്തോടെയാണ് പത്തടി വ്യാസത്തിലും ആറടിയോളം താഴ്ചയിലും റോഡ് ഇടിഞ്ഞുതാഴ്ന്ന് കുഴി രൂപപ്പെട്ടത്്. ബൈക്കില്‍ വരികയായിരുന്ന റാട്ടക്കൊല്ലി സ്വദേശി മുന്‍ഷാദ് കുഴിയില്‍ വീണെങ്കിലും തലനാരിഴയ്ക്കു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഈ ഭാഗത്ത് വലിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. കുഴി രൂപപ്പെട്ടതോടെ റോഡിന്റെ ഒരു വശത്തുകൂടെ മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ. ഭാരമേറിയ വാഹനങ്ങളെ ടൗണിലൂടെ കടന്നുപോവണം. കൈനാട്ടിയിലും ട്രാഫിക് ജങ്ഷനിലുമായി പോലിസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. റോഡിന്റെ ഒരുവശം വലിയ കൊക്കയായതിനാല്‍ കുഴി രൂപപ്പെട്ടത് വലിയ ഭീഷണിയായി. ചാലുകളിലൂടെ വെള്ളം ഒലിച്ചിറങ്ങിയതാവാം റോഡ് ഇടിഞ്ഞുതാഴാന്‍ കാരണമെന്നാണ് കരുതുന്നത്. സി കെ ശശീന്ദ്രന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED STORIES

Share it
Top