കല്‍പകഞ്ചേരി പഞ്ചായത്ത് ഓഫിസിലെ ഉദ്യോഗസ്ഥരുടെ കുറവ് ജനത്തെ വലയ്ക്കുന്നുപുത്തനത്താണി: കല്‍പകഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ ഉദ്യോഗസ്ഥരുടെ കുറവ്  ബുദ്ധിമുട്ടുണ്ടാകുന്നു.പ്രധാന തസ്തികകളില്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതോടെ ജനം പ്രയാസത്തിലായിരിക്കുകയാണ്.സെക്രട്ടറി, അസി. സെക്രട്ടറി, ഹെഡ് ക്ലര്‍ക്ക്, സ്വീപര്‍ എന്നീ തസ്തികകളിലാണ് ഉദ്യോഗസ്ഥര്‍ ഇല്ലാത്തത്.ഈ തസ്തികകളില്‍ ജീവനക്കാരില്ലാതായിട്ട് മാസങ്ങളായി. ജീവനക്കാരുടെ കുറവ് ഓഫിസിന്റെ പ്രവര്‍ത്തനത്തെ ആകെ ബാധിച്ചിരിക്കുകയാണ്. ഇതു മൂലം ഓഫിസില്‍ നിന്നും അത്യാവശ്യ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടവരും വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരും ഏറെ പ്രയാസപ്പെടുകയാണ്. ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്താതെ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും  ഉദ്യോഗസ്ഥരും പ്രതികാര മനോഭാവത്തോടുകൂടിയാണു പ്രവര്‍ത്തിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍ കുഞ്ഞാപ്പു ആരോപിച്ചു.

RELATED STORIES

Share it
Top