കല്‍ക്കരി ഖനിയില്‍പ്പെട്ട് മൂന്നു മരണംധന്‍ബാദ്: ജാര്‍ഖണ്ഡിലെ ബാസ്റ്റകോളയ്ക്കടുത്തുള്ള ഭാരത് കുക്കിങ് കോള്‍ ലിമിറ്റഡിന്റെ കല്‍ക്കരി ഖനിയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.  അഞ്ചുപേര്‍ ഖനിയില്‍ അകപ്പെടുകയായിരുന്നു. രണ്ടുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടുപേരെ മരിച്ചനിലയിലും മൂന്നുപേരെ പരിക്കുകളോടെയും കണ്ടെത്തി. ഇവരില്‍ ഒരാള്‍ പിന്നീട് പാടലീപുത്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. ബാസ്‌കി (14), ലളിതാദേവി (25), മഗോളീ ദേവി (20) എന്നിവരാണ് മരിച്ചത്. ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് സിന്ത്രീ റെഗെ സ്ഥലത്തെത്തി.

RELATED STORIES

Share it
Top