കല്ലേറില്‍ ഫലസ്തീനി യുവതി കൊല്ലപ്പെട്ടു

ജറുസലേം: വെസ്റ്റ് ബാങ്കില്‍ ഇസ്രായേലികള്‍ നടത്തിയ കല്ലേറില്‍ ഫലസ്തീന്‍ യുവതി കൊല്ലപ്പെട്ടു. ഇസ്രായേല്യരുടെ കുടിയേറ്റ കോളനികളില്‍ നിന്നാണ് കല്ലേറുണ്ടായത്. അയിഷ അല്‍ റവാബി (47) ആണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിലെ നബ്‌ലൂസിലെ ഇസ്രായേലി കുടിയേറ്റ മേഖലയിലൂടെ അയിഷയും ഭര്‍ത്താവും കാറില്‍ പോവുന്നതിനിടെയായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അയിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RELATED STORIES

Share it
Top