കല്ലാമൂലയില്‍ ബസ് മറിഞ്ഞ് 16പേര്‍ക്കു പരിക്ക്

കാളികാവ്: കല്ലാമൂല പാലത്തിന് സമീപം  ബസ് മറിഞ്ഞ് പതിനാറ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാളികാവില്‍ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന യുകെബി  ബസാണ് അപടത്തി ല്‍പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
കളപറമ്പില്‍ ഗ്രീഷ്മ (21), പളളിത്താനം ബിന്‍സി(21), വട്ടപറമ്പത്ത് കൃഷ്ണന്‍ (56), നടുക്കുടിയില്‍ സെല്‍വം (42), നടുക്കുടിയില്‍ വിഗ്‌നേഷ് (14),വെളളാമ്പറം കുമാരന്‍(48), ചീനവിളയില്‍ ഐസക്ക് (69) എന്നിവരാണു പരിക്കേറ്റ് നിലമ്പൂര്‍ ജില്ലാശുപത്രിയിലുള്ളവര്‍. നിസാര പരിക്കേറ്റ മറ്റുള്ളവരെ പ്രധമിക ചികില്‍സ നല്‍കി വിട്ടയച്ചു. ബസിന്റെ ഇരു ഭാഗവും തകര്‍ന്നിട്ടുണ്ട്. മുന്നിലെ വലതു ഭാഗത്തെ വീല്‍ ജാമായതാണ് ബസ് അപകടത്തിന് കാരണമായത്.
ബസ് മറിഞ്ഞ സ്ഥലത്ത് നിന്ന് പാലത്തിലേക്ക് ഏതാനും മീറ്റര്‍ മാത്രമാണ് ദൂരം. മറിഞ്ഞതിന് ശേഷം നിരങ്ങി നീങ്ങിയ ബസ് വൈദ്യുതി  പോസ്റ്റില്‍ ഇടിച്ച് നിന്നു. ബസില്‍ യാത്രക്കാര്‍ വളരെ കുറവായതും വൈദ്യുതി ലൈന്‍ പൊട്ടി ബസില്‍ വീഴാത്തതിനാലും വലിയ അപടം ഒഴിവായി. നിയന്ത്രണം വിട്ട ബസ് റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിന് മുകളിലൂടെയാണ് മറിഞ്ഞത്.

RELATED STORIES

Share it
Top