കല്ലമ്പലം ദേശീയപാത വീതികൂട്ടല്‍സ്ഥലമെടുപ്പ് നീതിയുക്തമല്ലെന്ന് വ്യാപാരികളും നാട്ടുകാരും

കല്ലമ്പലം: ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പും അളവുകളും മറ്റും പുരോഗമിക്കവെ സ്ഥലമെടുപ്പ് നീതിയുക്തമല്ലെന്നും ടൗ ണ്‍ ഷിപ്പ് നിലനിര്‍ത്തണമെന്നും  കല്ലമ്പലത്തെ വ്യാപാരികളും നാട്ടുകാരും. കഴിഞ്ഞ ദിവസം കല്ലമ്പലത്ത് നടന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് ഭീമഹരജി നല്‍കി.
കല്ലമ്പലം ദേശീയപാതയോടു ചേര്‍ന്ന് നാവായിക്കുളം, കരവാരം, ഒറ്റൂര്‍, കുടവൂര്‍ വില്ലേജുകളില്‍പ്പെട്ടവര്‍ക്കാണ്  കൂടുതല്‍ ഭൂമി നഷ്ടമാകുന്നത്. 43 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിനുവേണ്ടി  ഭൂമി ഏറ്റെടുത്തപ്പോഴും ഇവര്‍ക്ക് തന്നെയാണ് കൂടുതല്‍ ഭൂമി നഷ്ടമായത്. റോഡ് വികസനവുമായി ഇനിയൊരു  ഭൂമി ഏറ്റെടുക്കുല്‍ ഉണ്ടാവില്ല എന്ന ധാരണയില്‍ മിച്ചം വന്ന ഭൂമിയില്‍ ഉടമകള്‍  കടകളും വീടുകളും ഓഫീസുകളും കെട്ടിടങ്ങളും നിര്‍മിച്ച് ജീവിതം കരുപിടിപ്പിച്ചുവരുമ്പോഴാണ് വീതി  45 മീറ്ററാക്കുന്നതിനുള്ള  തീരുമാനവുമായി വീണ്ടും ഇവരുടെ ഭൂമി ഏറ്റെടുക്ക ല്‍ നടപടി പുരോഗമിക്കുന്നത്.
ഇതോടെ ഇവരില്‍ പലര്‍ക്കും  കല്ലമ്പലത്ത് ഭൂമി തന്നെ ഇല്ലാതാവും. കല്ലമ്പലത്ത് ഫ്‌ളൈ ഓവര്‍ പണിയാനാണ് തീരുമാനമെന്നും  അശാസ്ത്രീയമായ രീതിയിലുള്ള ഫ്‌ളൈ ഓവര്‍ നിര്‍മാണം കല്ലമ്പലം ജങ്—ഷന്‍ രണ്ടായി വിഭജിക്കപ്പെടുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.  ഇപ്പോള്‍ റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട്   റോഡിന്റെ പടിഞ്ഞാറ് വശത്തുള്ള ഇവരുടെ ഭൂമിയില്ലാതെ  കിഴക്കു  ഭാഗത്തു നിന്നും ഒരിഞ്ചു ഭൂമിപോലും എടുക്കുന്നില്ല.  ഇത് അനീതിയാണെന്ന് ഇവര്‍ മുഖ്യ മന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
ദേശീയ പാതയില്‍ ചേര്‍ത്തല മുതല്‍ അരൂര്‍ വരെ 35  മീറ്റര്‍ വീഥിയില്‍  നാലുവരി പാതയുണ്ടാക്കിയിട്ട് വര്‍ഷങ്ങള്‍പിന്നിട്ടു. ഇവിടെയും ഭൂമി എടുക്കാതെ തന്നെ അതുപോലെ നാലുവരിയോ ആറുവരിയോ നിര്‍മിക്കാന്‍ കഴിയുന്നതാണെന്നും  ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ആയിരക്കണക്കിന്  ജനങ്ങളുടെ ഉപജീവന മാര്‍ഗത്തിനും, താമസത്തിനും തടസ്സമില്ലാത്ത രീതിയില്‍ റോഡുനിര്‍മാണം നടത്താമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.  2013ല്‍ റോഡ് വികസനത്തിന് തയ്യാറാക്കിയ  നോട്ടിഫിക്കേഷനില്‍ 35 മീറ്ററില്‍ തന്നെ  റോഡ് പണിയുമെന്നും  കല്ലമ്പലം ജങ്ഷനില്‍  പില്ലറില്‍ നില്‍ക്കുന്ന ഫ്‌ളൈഓവര്‍ പണിയുമെന്നും വ്യാപാര സ്ഥാപനങ്ങള്‍ക്ക്  യാതൊരു വിധത്തിലുള്ള കുടിയൊഴിപ്പിക്കല്‍ ഭീഷണിയും നേരിടേണ്ടി വരില്ലെന്നും അധികൃതര്‍ ഉറപ്പ്  നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ 45 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കുമെന്നും പില്ലര്‍ഫ്—ളൈ ഓവറിന് പകരം എലിവേറ്റഡ് ഹൈവേ ആണെന്നുമാണ് മനസിലാകുന്നതെന്നും  ഇങ്ങനെയുള്ള  റോഡ് നിര്‍മാണം  ഈ പട്ടണത്തെ  പൂര്‍ണമായും നശിപ്പിക്കപ്പെടുമെന്നും പട്ടണത്തിന്റെ കിഴക്കും പടിഞ്ഞാറും പരസ്പരം കാണാന്‍ കഴിയാത്ത അവസ്—ഥയുണ്ടാകുമെന്നും വ്യാപാരികളും നാട്ടുകാരും പറയുന്നു. കല്ലമ്പലം  ഫിദ ഹാളില്‍  നടന്ന പത്രസമ്മേളനത്തില്‍  മോഹനന്‍, സലാഹുദ്ദീന്‍, മുഹമ്മദ് റാഫി, നജീം, അബ്ദുല്‍സലാം തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top