കല്യാണ കൃഷ്ണന്‍ നായര്‍ പുരസ്‌കാരം: കൂനന്താനം ടാഗോര്‍ പബ്ലിക് ലൈബ്രറിക്ക്ചങ്ങനാശ്ശേരി: നിയമസഭയില്‍ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച 1957ലെ ആദ്യത്തെ എംഎല്‍എയും സിപിഐ നേതാവുമായിരുന്ന എ എം കല്യാണ കൃഷ്ണന്‍ നായരുടെ സ്മരണാര്‍ഥം ഏര്‍പെടുത്തിയ പുരസ്‌കാരം കൂനന്താനം ടാഗോര്‍ മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന  9-ാമത്് അനുസ്മരണ സമ്മേളനത്തില്‍ വെച്ച് മന്ത്രി പി തിലോത്തമന്‍ പുരസ്‌കാര സമര്‍പണം നടത്തും. പ്രഭാത് ബുക്ക് ഹൗസിന്റെ പുസ്തകങ്ങളും പ്രശംസാപത്രവുമാണ് ലൈബ്രറിക്ക് നല്‍കുന്നത്്. യോഗത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അധ്യക്ഷതവഹിക്കും.സി എഫ്് തോമസ് എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ വി റസല്‍, ഡോ.സക്കീര്‍ഹുസൈന്‍ മെമ്മോറിയല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ കെ എ ലത്തീഫ്, ജനതാദള്‍(എസ്) ജില്ലാ പ്രസിഡന്റ് എം ടി കുര്യന്‍, ചങ്ങനാശ്ശേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ഇ എ സജികുമാര്‍, സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം എന്‍ ജയപ്രകാശ്, ബികെഎംയു സംസ്ഥാന കമ്മിറ്റി അംഗം ബേബിശാമുവല്‍, കെ ടി തോമസ് സംസാരിക്കും.

RELATED STORIES

Share it
Top