കല്യാണവീട്ടില്‍ പാര്‍ക്കിങിനെ ചൊല്ലി സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്കുമരകം: വിവാഹ വീട്ടിലെത്തിയവരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം വാക്കേറ്റത്തിലും കൈയ്യേറ്റത്തിലും കലാശിച്ചു.  എട്ടുപേര്‍ക്കു പരിക്കേറ്റു. കുമരകം കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിനു സമീപം ഇടവട്ടം പാടത്തിന്റെ പടിഞ്ഞാറെ പുറംബണ്ടിലാണ് ഇന്നലെ രാവിലെ 10ഓടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായത്. അയല്‍വീട്ടിലെ വിവാഹത്തിനു തലേദിവസം സമീപവാസി തന്റെ വസ്തുവില്‍ വേലികെട്ടിത്തിരിച്ച് അതിനുള്ളില്‍ വാഴ വച്ചു. ഇത് മനപ്പൂര്‍വം ചെയ്തതായി കരുതി വേലിയും വാഴയും ഞായറാഴ്ച രാത്രി നശിപ്പിച്ചു. ഇതേചൊല്ലി വിവാഹ വീട്ടുകാരും അയല്‍വാസികളും വിവാഹ ദിവസമായ ഇന്നലെ ഏറ്റുമുട്ടുകയായിരുന്നു. വിവാഹ വീട്ടിലെ മൂന്നുപേര്‍ക്കും വാഹനം പാര്‍ക്കുചെയ്യുന്നതിനെ എതിര്‍ത്ത അയല്‍വാസി പക്ഷത്തെ അഞ്ചുപേര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റു. ഇവരെ കുമരകം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേര്‍ക്കെതിരേയും രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കുമരകം പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top