കല്യാണം കഴിപ്പിക്കണമെന്ന ആവശ്യവുമായി തെങ്ങിന്റെ മുകളിലിരുന്ന് യുവാവിന്റെ പ്രതിഷേധം

മൂലമറ്റം: കല്യാണം കഴിപ്പിക്കണമെന്ന് ആവശ്യവുമായി പകല്‍ മുഴുവന്‍ തെങ്ങിന്റെ മുകളിലിരുന്ന് യുവാവിന്റെ പ്രതിഷേധം. പുത്തേട് കാനവരയ്ക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ രഘുവാണ് (35) ഇന്നലെ രാവിലെ മുതല്‍ തെങ്ങില്‍ കയറി ഇരുന്നത്. വൈകീട്ടോടെ ഇയാളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് താഴെയിറക്കി.
പിതാവ് മരിച്ചു പോയ ഇയാള്‍ കല്യാണം കഴിപ്പിക്കണമെന്ന് പറഞ്ഞ് മാതാവുമായി വഴക്കിടുക പതിവായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മാതാവിനെ ചുറ്റികയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. തെങ്ങിന്റെ മുകളില്‍ കയറി ഇരുന്ന ഇയാള്‍ തേങ്ങയും കരിക്കും മറ്റും പറിച്ച് താഴേയ്ക്കിട്ടതായി നാട്ടുകാര്‍ പറഞ്ഞു. പുത്തേട് തറപ്പേല്‍ ജയ്‌മോന്‍ എന്നയാളുടെ നേതൃത്വത്തിലാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇയാളെ താഴെയിറക്കിയത്. തുടര്‍ന്ന് ഇയാളെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞാര്‍ പോലിസും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

RELATED STORIES

Share it
Top